Kerala

യെമനിൽ നിന്ന് ശുഭസൂചനകൾ; തലാലിന്റെ കുടുംബം ചർച്ചകളോട് സഹകരിച്ച് തുടങ്ങിയെന്ന് റിപ്പോർട്ട്

യെമൻ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകളിൽ ശുഭസൂചനകൾ. ചർച്ചകളോട് കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്.

കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങൾ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചർച്ചകളോടും നിർദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാൽ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ചർച്ചകളോട് സഹകരിക്കുന്നില്ല

കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ എല്ലാവരിൽ നിന്നും സഹകരണം നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബം മോചനദ്രവ്യം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പുകൊടുക്കാൻ തയ്യാറായാൽ മാത്രമേ വധശിക്ഷ ഒഴിവാകുകയുള്ളൂ.

 

The post യെമനിൽ നിന്ന് ശുഭസൂചനകൾ; തലാലിന്റെ കുടുംബം ചർച്ചകളോട് സഹകരിച്ച് തുടങ്ങിയെന്ന് റിപ്പോർട്ട് appeared first on Metro Journal Online.

See also  കരുണാകരന്റെ കുടുംബത്തെ കുറിച്ച് രാഹുൽ പറഞ്ഞത് ഇപ്പോൾ ചർച്ചയാക്കുന്നതിൽ ദുഷ്ടലാക്ക്: ചെന്നിത്തല

Related Articles

Back to top button