Kerala

ഓടുന്ന ട്രെയിനിൽ വെച്ച് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം ബാലരാമപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമം. കുഴിത്തുറയിൽ നിന്നും പാസഞ്ചർ ട്രെയിനിൽ കയറിയ കന്യാകുമാരി സ്വദേശി ജാക്‌സൺ(31) പോലീസിന്റെ പിടിയിലായി.

ഇയാൾ യാത്ര ചെയ്തിരുന്ന ബോഗിയിൽ ഒപ്പമുണ്ടായിരുന്ന നഴ്‌സായ യുവതിയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടത്തിയത്. ബാലരാമപുരം ടണലിൽ ട്രെയിൻ വേഗത കുറഞ്ഞപ്പോൾ മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടാനായിരുന്നു ശ്രമം. എന്നാൽ മാല പൊട്ടിച്ചെടുക്കാൻ ഇയാൾക്ക് സാധിച്ചില്ല

യുവതി നിലവളിച്ചതോടെ മറ്റ് യാത്രക്കാർ ഓടിയെത്തി. ട്രാക്കിലേക്ക് വീണ് പരുക്കേറ്റ ജാക്‌സണെ പ്രദേശവാസികളും പോലീസും ചേർന്ന് ബാലരാമപുരം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്

എന്നാൽ തിരുവനന്തപുരത്ത് എത്തിയ യുവതി റെയിൽവേ പോലീസിൽ വിവരം അറിയിച്ചതോടെയാണ് ജാക്‌സണ് പിടി വീണത്. പിന്നാലെ റെയിൽവേ പോലീസ് എത്തി ആശുപത്രിയിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

See also  വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കെ സുരേന്ദ്രൻ

Related Articles

Back to top button