National

ശേഷം സ്‌ക്രീനില്‍; മൊണാലിസ ഇനി ബോളിവുഡിലെ താരം: കരാറിൽ ഒപ്പുവെച്ചു

മഹാകുംഭമേളയിലൂടെ ജനശ്രദ്ധ നേടിയ മോനി ഭോണ്‍സ്‌ലെ എന്ന മൊണാലിസ സിനിമയിലേക്ക്. ബോളിവുഡ് സംവിധായകന്‍ മോനിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. സംവിധായകനായ സനോജ് മിശ്രയുടെ ദ ഡയറി ഓഫ് മണിപ്പൂര്‍ എന്ന ചിത്രത്തിലായിരിക്കും മോനി വേഷമിടുന്നത്. മോനിക്കൊപ്പമുള്ള ചിത്രങ്ങള്‍ സനോജ് മിശ്ര തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

മധ്യപ്രദേശിലുള്ള മോനിയുടെ വീട്ടിലെത്തിയാണ് സനോജ് മിശ്ര സിനിമയുടെ കരാര്‍ ഒപ്പുവെപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുടുംബം അനുവദിക്കുകയാണെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ താതപര്യമുണ്ടെന്ന് മോനി നേരത്തെ പറഞ്ഞിരുന്നു.

മഹാകുംഭമേളയ്ക്കിടെയാണ് മോനി വൈറലാകുന്നത്. പിതാവിനോടൊപ്പം മാല വില്‍ക്കുന്നതിനായാണ് മോനി ഭോണ്‍സ്‌ലെ പ്രയാഗ്‌രാജിലെത്തിയത്. എന്നാല്‍ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ മോനിയുടെ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലായി. പിന്നീട് അവളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുമായി നിരവധിയാളുകളാണ് അവിടേക്ക് എത്തിയത്. ഇതേതുടര്‍ന്ന് മാല വില്‍പന നടക്കാതെ വന്നതോടെ പിതാവ് അവളെ നാട്ടിലേക്ക് അയക്കുകയായിരുന്നു.

പേരും പ്രശസ്തിയും വര്‍ധിച്ചതോടെ മൊണാലിസയുടെ കുടുംബത്തിന് തിരിച്ചടിയാകുകയായിരുന്നു. നിരവധി ആളുകളാണ് ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിനായി ദിവസവും അവള്‍ക്ക് ചുറ്റും തടിച്ചുകൂടിയിരുന്നു. യൂട്യൂബ് വ്‌ളോഗര്‍മാരുടെ ശല്യം സഹിക്കവയ്യാതെ ആയതോടെയാണ് പെണ്‍കുട്ടിയെ പിതാവ് തിരിച്ചയത്.

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് മോനിയെ മടക്കി അയച്ചതെന്ന് പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മാല വില്‍പനയ്ക്കായി 35,000 രൂപ കടം വാങ്ങിയിരുന്നതായും കുംഭമേളയ്ക്ക് പോയി വന്നതിന് പിന്നാലെ അസുഖ ബാധിതയായെന്നും മോനി പറഞ്ഞു.

അതേസമയം, മോനി പത്ത് ദിവസം കൊണ്ട് പത്ത് കോടി രൂപ വരെ സമ്പാദ്യമുണ്ടാക്കി എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം പ്രചരണങ്ങള്‍ തെറ്റാണെന്നും ഇത്രയേറെ പണം സമ്പാദിച്ചിട്ടുണ്ടെങ്കിലും താനും കുടുംബവും മാല വില്‍ക്കുന്നതെന്നും ചോദിച്ച് മോനി രംഗത്തെത്തി.

The post ശേഷം സ്‌ക്രീനില്‍; മൊണാലിസ ഇനി ബോളിവുഡിലെ താരം: കരാറിൽ ഒപ്പുവെച്ചു appeared first on Metro Journal Online.


See also  മൂർഷിദാബാദിൽനിന്ന് ഹിന്ദുക്കളെ കുടിയിറക്കുന്നു: ആരോപണവുമായി ബിജെപി

Related Articles

Back to top button