Kerala

നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; താരത്തിനും ഡ്രൈവർക്കും പരുക്ക്

നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പാലക്കാട് ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. ബിജുക്കുട്ടനും ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ആറ് മണിയോടെയാണ് സംഭവം. ആട് ത്രീയുടെ ഷൂട്ടിംഗ് കഴിഞ്ഞ് എറണാകുളത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

ദേശീയപാതയിൽ വടക്കുമുറിക്ക് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻവശം ഇടിയുടെ ആഘാതത്തിൽ തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് വിവരം

See also  കൊച്ചിയിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; വിമാനം തിരികെ ബേയിലേക്ക് മാറ്റി

Related Articles

Back to top button