Kerala

ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് ഒറ്റയടിക്ക് 1560 രൂപ കൂടി

ആഭരണപ്രേമികളെ കടുത്ത ആശങ്കയിലാക്കി സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. പവന് ഇന്ന് ഒറ്റയടിക്ക് 1560 രൂപയാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിട്ടു. പവന് ഇന്ന് 74,360 രൂപയിലാണ് വ്യാപാരം

ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 രൂപയായിരുന്നു ഇതുവരെയുള്ള ഉയർന്ന വില. ഇതാണ് പഴങ്കഥയായത്. ഗ്രാമിന് ഇന്ന് 195 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 9295 രൂപയായി

ഇറാന് മേൽ ഇസ്രായേൽ നടത്തിയ ആക്രമണവും യുദ്ധഭീതിയുമാണ് സ്വർണവില വർധനവിന് കാരണമായത്. പ്രതിസന്ധി ഒഴിവാകാത്തിടത്തോളം സ്വർണവില ഇനിയും ഉയരുമെന്നാണ് ആശങ്ക. 18 കാരറ്റ് സ്വർണം ഗ്രാമിന് 170 രൂപ വർധിച്ച് 7650 രൂപയിലെത്തി. ഇതും റെക്കോർഡാണ്‌

See also  കരൂർ ദുരന്തം സിബിഐ അന്വേഷിക്കണം: മുഖ്യമന്ത്രിയുടെ ഓഫീസിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി

Related Articles

Back to top button