Kerala

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേർക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പരുക്ക് സാരമല്ലാത്തവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്നാട് തേനി ജില്ലക്കാരാണ് അപകടത്തിൽ പെട്ടവർ. 

കഴിഞ്ഞാഴ്ചയും ഇവിടെ തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറിഞ്ഞിരുന്നു. മൂന്നുപേർക്കാണ് ഇതിൽ പരുക്കേറ്റത്.
 

See also  യുഡിഎഫിന് പിന്തുണ നൽകുമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്ന് പിവി അൻവർ

Related Articles

Back to top button