Kerala

നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീം കോടതിയിൽ, ചർച്ചക്ക് മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ

നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ച കാര്യം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിക്കും. അറ്റോർണി ജനറൽ ഇക്കാര്യം കോടതി തുടങ്ങുമ്പോൾ ശ്രദ്ധയിൽപ്പെടുത്തും. വധശിക്ഷ നടപ്പായാൽ സങ്കടകരമാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി പറഞ്ഞിരുന്നു

മർകസ് പ്രതിനിധി കൂടി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടേക്കും. വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്നാണ് കേന്ദ്രം കഴിഞ്ഞ തവണ അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ചർച്ചകൾ നടന്നിട്ടുണ്ടെന്നും എജി അറിയിക്കും

മധ്യസ്ഥ സംഘത്തെ ചർച്ചകൾക്കായി നിയോഗിക്കണമെന്ന് ആവശ്യപ്പെടാണ് ഹർജിക്കാരുടെ തീരുമാനം. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയെ കൂടി സംഘത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കും. ഇക്കാര്യത്തിൽ കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

The post നിമിഷപ്രിയയുടെ മോചനം: ഹർജി ഇന്ന് സുപ്രീം കോടതിയിൽ, ചർച്ചക്ക് മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ appeared first on Metro Journal Online.

See also  മാറനല്ലൂരിൽ ഓഡിറ്റോറിയത്തിനുള്ളിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Related Articles

Back to top button