Kerala

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ പത്തനംതിട്ട സ്വദേശി രഞ്ജിതയും

അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ മരിച്ചവരിൽ പത്തനംതിട്ട സ്വദേശിയായ നഴ്‌സും. കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ നായരാണ്(39) മരിച്ചത്. ഒമാനിൽ നഴ്‌സായിരുന്ന രഞ്ജിതക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ലണ്ടനിലേക്ക് പോകാനായി ഇന്നലെയാണ് കൊച്ചിയിൽ നിന്ന് അഹമ്മദാബാദിലെത്തിയത്

അപകടവിവരം ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. രഞ്ജിതയുടെ ബന്ധുക്കൾ അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നുച്ചയ്ക്ക് ടേക്ക് ഓഫ് ചെയ്ത വിമാനം അഞ്ച് മിനിറ്റിനുള്ളിൽ തന്നെ തകർന്നു വീഴുകയായിരുന്നു

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം വിമാനത്തിലുണ്ടായിരുന്നു. വിജയ് രൂപാണിക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. യാത്രക്കാരിൽ 61 പേർ വിദേശികളാണ്. ഇതിൽ 53 പേർ ബ്രിട്ടീഷ് പൗരൻമാരും

See also  നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Related Articles

Back to top button