വടുതലയിൽ ദമ്പതികളെ തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു; ദമ്പതികൾക്ക് ഗുരുതര പൊള്ളൽ

കൊച്ചി വടുതലയിൽ ദമ്പതികളെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം ആണ് മരിച്ചത്. ഇയാൾ തീ കൊളുത്തിയ ക്രിസ്റ്റഫർ, മേരി ദമ്പതികൾ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലാണ്. വടുതല ലൂർദ് ആശുപത്രിക്ക് പിന്നിൽ താമസിക്കുന്നവരാണ് ഇവർ
വില്യമും ക്രിസ്റ്റഫറും തമ്മിൽ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. അയൽവാസിയായ വില്യം ക്രിസ്റ്റഫിന്റെ വീട്ടിലെത്തി തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ വില്യമിനെ മരിച്ച നിലയിലും കണ്ടെത്തി
ക്രിസ്റ്റഫറിനും മേരിക്കും 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. വില്യമിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു.
The post വടുതലയിൽ ദമ്പതികളെ തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു; ദമ്പതികൾക്ക് ഗുരുതര പൊള്ളൽ appeared first on Metro Journal Online.