Kerala

മിഥുന് യാത്രമൊഴി ചൊല്ലി നാട്; മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം വൈകിട്ട് നാലിന്

തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചു. സ്‌കൂളിലെ പൊതുദർശനത്തിന് ശേഷമാണ് ഭൗതിക ശരീരം വിളന്തറയിലെ വീട്ടിലേക്ക് വിലാപയാത്രയായി എത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകൾ സ്‌കൂളിൽ എത്തി മിഥുന് അന്ത്യാഞ്ജലി അർപ്പിച്ചു

വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിലാണ് മിഥുന്റെ സംസ്‌കാര ചടങ്ങുകൾ. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് പന്ത്രണ്ട് മണിയോടെയാണ് ഭൗതികദേഹം സ്‌കൂളിൽ എത്തിച്ചത്. വിദേശത്തായിരുന്ന മിഥുന്റെ അമ്മ സുജ നാട്ടിലെത്തിയിട്ടുണ്ട്

ഇന്ന് രാവിലെ ഇൻഡിഗോ വിമാനത്തിലാണ് കുവൈത്തിൽ നിന്ന് സുജ കൊച്ചിയിലെത്തിയത്. തുടർന്ന് കൊല്ലത്തേക്ക് പോലീസ് അകമ്പടിയോടെ റോഡ് മാർഗം തിരിച്ചു.

The post മിഥുന് യാത്രമൊഴി ചൊല്ലി നാട്; മൃതദേഹം വീട്ടിലെത്തിച്ചു, സംസ്‌കാരം വൈകിട്ട് നാലിന് appeared first on Metro Journal Online.

See also  വൈദ്യുതി മുടക്കം: നഷ്ടപരിഹാരത്തിന് ഉപഭോക്താവിന് അവകാശമുണ്ടെന്നത് ബോര്‍ഡ് മറച്ചുവയ്ക്കുന്നു

Related Articles

Back to top button