Kerala

എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ബോർഡ് ഓഫ് സ്റ്റഡീസ്; വേടന്റെ പാട്ട് വേണ്ടെന്ന് വെച്ചതറിയില്ലെന്ന് മന്ത്രി

റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിലെ സിലബസിൽ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോർഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു.

മനുഷ്യൻ നേരിടുന്ന പീഡനവും മർദനവും അരികുവത്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടൻ പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോർഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാൻ ആകില്ലെന്നും അവർ പറഞ്ഞു.

സർവകലാശാലയിലെ ബി എ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശയുണ്ടായിരുന്നു. ഇതിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

The post എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ബോർഡ് ഓഫ് സ്റ്റഡീസ്; വേടന്റെ പാട്ട് വേണ്ടെന്ന് വെച്ചതറിയില്ലെന്ന് മന്ത്രി appeared first on Metro Journal Online.

See also  പിലാത്തറയിലെ എട്ടാം ക്ലാസുകാരന്റെ ആത്മഹത്യ; പരീക്ഷക്ക് മാർക്ക് കുറഞ്ഞതിലെ വിഷമം കാരണമെന്ന് പോലീസ്

Related Articles

Back to top button