Kerala

വയനാട് കാട്ടിക്കുളത്ത് പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 85 പേർക്ക് പരുക്ക്

വയനാട് കാട്ടുക്കുളത്ത് പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 85 പേർക്ക് പരുക്കേറ്റു. കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപത്താണ് അപകടം.

മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് പോയ സ്വകാര്യ ബസും തിരുനെല്ലി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് വന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ 61 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ 12 പേരെ കാട്ടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും രണ്ട് കുട്ടികളടക്കം 49 പേരെ ഗവ. മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

The post വയനാട് കാട്ടിക്കുളത്ത് പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; 85 പേർക്ക് പരുക്ക് appeared first on Metro Journal Online.

See also  ഫോർട്ട് കൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് അപകടം; വിദേശികളടക്കം അഴിമുഖത്തേക്ക് വീണു

Related Articles

Back to top button