Local

വനിതകൾക്ക് ലിക്വിഡ് സോപ്പ് നിർമാണ പരിശീലനം നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള കുറഞ്ഞ ചെലവിൽ ലിക്വിഡ് സോപ്പ് നിർമ്മിക്കൽ പരിശീലനം സൗത്ത് കൊടിയത്തൂർ സീതി സാഹിബ്‌ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി.
കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് ശരീഫ കോയപ്പത്തൊടിക അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപുറത്ത്, മുൻ പ്രസിഡണ്ട് വി. ഷംലൂലത്ത്, പി എം സജ്ന, വനിതാ വേദി സെക്രട്ടറി ഹസ്ന ജാസ്മിൻ, ട്രഷറർ സി പി സാജിത,ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, മുഹമ്മദ് കാരാട്ട്, മൂസ തറമ്മൽ, പി പി അബ്ദുസ്സത്താർ തുടങ്ങിയവർ പങ്കെടുത്തു.
വയനാട് അരിമുള സ്കൂൾ അധ്യാപകൻ പി പി മജീദ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി.

See also  നഴ്സറി വിദ്യാർത്ഥികൾക്ക് നവ്യാനുഭവം സമ്മാനിച്ച് ജിഎച്ച്എസ് വെറ്റിലപ്പാറ

Related Articles

Back to top button