Kerala

മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരം; ഇന്നലെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുനിൽകുമാർ

തൃശ്ശൂരിൽ എംകെ വർഗീസ് മേയറായി തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരമാണെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. അത് അങ്ങനെ തന്നെ തുടരട്ടെ. കെ സുരേന്ദ്രന്റെ ഭവനസന്ദർശന വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമില്ല. മേയർക്കെതിരെ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും സുനിൽകുമാർ പറഞ്ഞു

അതേസമയം തൃശ്ശൂരിലെ തോൽവി ആരുടെയോ തലയിൽ കെട്ടിവെക്കാനാണ് സുനിൽ കുമാർ ശ്രമിക്കുന്നതെന്ന് തൃശ്ശൂർ മേയർ ആരോപിച്ചു. തന്നെ ബിജെപിയിൽ എത്തിക്കാനാണ് സുനിൽകുമാർ ശ്രമിക്കുന്നത്. ഇടതുപക്ഷം ഇനിയും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം. തനിക്ക് സുരേന്ദ്രനുമായി സൗഹൃദമില്ല. കേക്കുമായി വന്നതിനെ ഇത്ര വലിയ വിവാദമാക്കേണ്ട ആവശ്യമെന്താണെന്നും മേയർ ചോദിച്ചു

ഞാൻ സിപിഎമ്മിന്റെ കൂടെ നിൽക്കുന്നയാളാണ്. തന്നെ ഇതുപോലുള്ള ബാലിശമായ കാര്യങ്ങളിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. സുരേന്ദ്രന്റെ വീട്ടിൽ പോയി ചായ കുടിച്ച് വരാൻ സുനിൽകുമാറിനുള്ള ബന്ധം എന്താണെന്ന് മനസിലാകുന്നില്ല. എന്തിന് സുരേന്ദ്രന്റെ വീട്ടിൽ പോയെന്ന് സുനിൽകുമാർ വ്യക്തമാക്കണമെന്നും എംകെ വർഗീസ് പറഞ്ഞു

The post മേയർ തുടരുന്നത് എൽഡിഎഫ് തീരുമാനപ്രകാരം; ഇന്നലെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് സുനിൽകുമാർ appeared first on Metro Journal Online.

See also  ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

Related Articles

Back to top button