Kerala

കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിട്ടില്ല; 2026ൽ പാലക്കാട് പിടിക്കും: പ്രകാശ് ജാവദേക്കർ

പാലക്കാട്ടെ തോൽവിക്ക് പിന്നാലെ കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചെന്ന വാർത്ത തള്ളി ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. ആരും രാജിവെക്കില്ലെന്നും ആരുടെയും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ജാവദേക്കർ പറഞ്ഞു. യുഡിഎഫും എൽഡിഎഫും വ്യാജ പ്രചാരണം നടത്തുകയാണ്. 2026ൽ ബിജെപി പാലക്കാട് അടക്കം നിരവധി സീറ്റുകളിൽ വിജയിക്കുമെന്നും ജാവദേക്കർ പറഞ്ഞു

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തി. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപിക്ക് സാധിക്കും. ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുകയാണ്. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു

തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചെന്നായിരുന്നു വാർത്ത വന്നത്. പാലക്കാട് തെരഞ്ഞെടുപ്പ് പരാജയ കാരണം നേരിട്ട് അന്വേഷിക്കണമെന്നും കേന്ദ്ര നേതൃത്വത്തോട് സുരേന്ദ്രൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

See also  വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

Related Articles

Back to top button