World

യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം; ഒമ്പത് പേർ കൊല്ലപ്പെട്ടു, 13 പേർക്ക് പരുക്ക്

യുക്രൈനിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. വടക്കുകിഴക്കൻ യുക്രൈനിൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. പതിമൂന്ന് പേർക്ക് പരുക്കേറ്റതായും യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി അറിയിച്ചു. പരുക്കേറ്റവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു

സുമി നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്. അമ്പതിലധികം അപ്പാർട്ട്‌മെന്റുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. അഞ്ച് അപ്പാർട്ട്‌മെന്റുകൾ പൂർണമായി തകർന്നു. ഇരുപതിലധികം കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു.

റഷ്യയുടെ കുർസ്‌ക് പ്രദേശത്തിന് സമീപത്തായി കിടക്കുന്ന പ്രദേശമാണ് സുമി. മേഖലയിലേക്ക് റഷ്യ തുടർച്ചയായി ആക്രമണം നടത്താറുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും സെലൻസ്‌കി പറഞ്ഞു.

See also  ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതിഷേധവുമായി ജയിലിലേക്ക് ഇരച്ചുകയറി അനുയായികൾ

Related Articles

Back to top button