Kerala

ഇൻസ്റ്റ അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ ‘കുട്ടിസഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പിണറായി വിജയൻ

സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയ ‘കുട്ടിസഖാവ്’ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ പൂട്ടിയതിന് പിന്നാലെ, കൊച്ചുതാരങ്ങളായ കുട്ടികളെ നേരിട്ട് വാട്‌സ്‌ആപ്പ് വീഡിയോ കോളിൽ വിളിച്ച് അഭിവാദ്യം ചെയ്ത് പിണറായി വിജയൻ. മലപ്പുറം തിരൂർ വെട്ടം പഞ്ചായത്തിലെ മുറിവഴിക്കൽ ഹെൽത്ത് സെന്റർ യൂനിറ്റിലെ ബാലസംഘം കൂട്ടുകാരായ മുഹമ്മദ് സിയാനെയും സംഘത്തെയുമാണ് അദ്ദേഹം വിളിച്ചത്.

​വീഡിയോ കോളിലൂടെ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും അദ്ദേഹം വിവരങ്ങൾ അന്വേഷിച്ചു. “ഉഷാറല്ലേ?” എന്ന് പിണറായി ചോദിച്ചപ്പോൾ “നിങ്ങളുടെ പാട് എന്താണ്?” എന്ന് സിയാൻ തിരികെ ചോദിച്ചത് ഹൃദ്യമായ നിമിഷമായി മാറി. ബാലസംഘത്തിലെ ഭാരവാഹികളായ മറ്റ് കുട്ടികളെയും സിയാൻ പിണറായിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അക്കൗണ്ട് മെറ്റ നീക്കം ചെയ്തെങ്കിലും “നമ്മൾ തിരിച്ചുവരും സഖാവേ” എന്ന ഉറച്ച ആത്മവിശ്വാസം കുട്ടികൾ പങ്കുവെച്ചു.

​എല്ലാവർക്കും ആശംസകൾ നേർന്നും ‘ലാൽ സലാം’ പറഞ്ഞും പിണറായി വിജയൻ സംഭാഷണം അവസാനിപ്പിച്ചു. പിണറായി വിജയനും ഭാര്യയും കുട്ടികളുമായി സംസാരിക്കുന്ന വീഡിയോ കോളിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സ്വന്തം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

​ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെയായിരുന്നു മെറ്റ അക്കൗണ്ട് നീക്കം ചെയ്തത്. എന്നാൽ ഇതിനോടകം തന്നെ പുതിയ അക്കൗണ്ട് ആരംഭിച്ച കുട്ടിസഖാക്കൾക്ക് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. 


See also  പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്; ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്: ബിജു പ്രഭാകർ

Related Articles

Back to top button