ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂർ വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സംസ്ഥാനത്തെ ഹൈസ്‌കൂളുകളുടെ സമയക്രമം അര മണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്‌കൂൾ ക്ലാസുകളിൽ ഇനി മുതൽ അരമണിക്കൂർ അധികം പഠനസമയമുണ്ടാകും. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ആയിരിക്കും ഇനി മുതൽ ഹൈസ്‌കൂൾ ക്ലാസുകൾ
രാവിലെയും ഉച്ചയ്ക്ക് ശേഷവും 15 മിനിറ്റ് വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി കർശന നിർദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല
യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവർത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവർത്തി ദിനങ്ങളായിരിക്കും. ഹൈസ്‌കൂളിൽ ആറ് ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും.
The post ഹൈസ്‌കൂളുകളുടെ സമയക്രമം അരമണിക്കൂർ വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി appeared first on Metro Journal Online.