Kerala
മഞ്ചേരി മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സികെ ഫർസീനയെയാണ്(35) മരിച്ച നിലയിൽ കണ്ടത്
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് സഹപാഠികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഫർസീന സന്ദേശം അയച്ചിരുന്നു
ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു സന്ദേശം. വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജീവനൊടുക്കിയത്. ഇന്നലെ ഉച്ച വരെ ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്നതായി സഹപ്രവർത്തകർ അറിയിച്ചു.
The post മഞ്ചേരി മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.