Gulf

കുവൈത്തിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയായ മിനാ അൽ അമ്മഹദിക്ക് നേരെ ഡ്രോൺ ആക്രമണം

കുവൈത്തിലെ പ്രധാന എണ്ണ ശുദ്ധീകരണശാലയായ മിന അൽ അഹമ്മദിക്ക് നേരെ ഡ്രോൺ ആക്രമണം. ഇന്ന് നടന്ന ആക്രമണത്തിന് പിന്നാലെ റിഫൈനറിയിലെ ഒരു യൂണിറ്റിൽ തീപിടിത്തമുണ്ടായി. കുവൈത്ത് പെട്രോളിയം കോർപറേഷനെ ഉദ്ധരിച്ച് വാർത്താ ഏജൻസി കുനാ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്

ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മിനാ അൽ അഹമ്മദി റിഫൈനറിയിലെ ഒരു പ്രവർത്തന യൂണിറ്റാണ് ലക്ഷ്യമിട്ടത്. എങ്കിലും ഉത്പാദനത്തെയോ മറ്റ് പ്രവർത്തനങ്ങളെയോ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലകളിൽ ഒന്നാണ് മിനാ അൽ അഹമ്മദി. പ്രതിദിനം 7,30,000 ബാരൽ പെട്രോളിയം ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്.
 

See also  സഊദിയില്‍ കണ്ടെത്തിയത് ലക്ഷത്തിലേറെ നിയമ ലംഘനങ്ങള്‍

Related Articles

Back to top button