അയൽവീട്ടുകാർ അസഭ്യ വർഷം നടത്തി; തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ചു

വിഴിഞ്ഞം വെങ്ങാനൂർ വെണ്ണിയൂരിൽ ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരിക് വീട്ടിൽ അജുവിന്റെയും സുനിതയുടെയും മകൾ അനുഷയാണ്(18) മരിച്ചത്.
അയൽവീട്ടുകാരുടെ അസഭ്യവർഷത്തെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പരാതി. അയൽവക്കത്തെ സ്ത്രീയടക്കമുള്ളവർ എത്തി അനുഷയെ അസഭ്യവർഷം നടത്തിയെന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവസമയത്ത് അനുഷയും രോഗിയായ മുത്തച്ഛനും മാത്രമാണുണ്ടായിരുന്നത്. നേരത്തെ തന്നെ അയൽവീട്ടുകാരുമായി ഇവരുടെ കുടുംബത്തിന് തർക്കമുണ്ടായിരുന്നു. പുറത്തായിരുന്ന തന്നെ ഫോണിൽ വിളിച്ച് മകൾ കരഞ്ഞെന്നും ഉടൻ തന്നെ താൻ തിരിച്ചെത്തിയപ്പോഴേക്കും മകളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടതെന്നും പിതാവ് പറയുന്നു.
The post അയൽവീട്ടുകാർ അസഭ്യ വർഷം നടത്തി; തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ചു appeared first on Metro Journal Online.