Kerala

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട്

യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മെഡിക്കൽ കോളജിൽ റീ പോസ്റ്റ്‌മോർട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക.

മൂന്നുമണിയോടെയാകും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്‌കാരം ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിൽ നടന്നത്. പിതാവ് നിതീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.

ഇതിന് ശേഷമാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

 

The post വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന് വൈകിട്ട് appeared first on Metro Journal Online.

See also  ഉത്തരവ് കണ്ണൂർ വനിതാ ജയിലിലെത്തി; കാരണവർ വധക്കേസ് പ്രതി ഷെറിൻ ഉടൻ മോചിതയാകും

Related Articles

Back to top button