Kerala

സാങ്കേതിക തകരാർ: കരിപ്പൂരിൽ നിന്ന് ദോഹയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

കരിപ്പൂരിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം സങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ദോഹയിലേക്ക് യാത്രതിരിച്ച എയർ ഇന്ത്യയുടെ ഐഎസ് 375 എക്സ്പ്രസ് വിമാനമാണ് ഇന്ന് രാവിലെ 11 മണിയോടെ തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിൽ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉൾപ്പെടെ 188 പേരാണ് ഉണ്ടായിരുന്നത്.

രാവിലെ 9.07നാണ് വിമാനം പുറപ്പെട്ടത്. രണ്ട് മണിക്കൂറിന് ശേഷം 11.12 ന് അതേ വിമാനത്താവളത്തിൽ വിമാനം തിരിച്ചെത്തി. വിമാനത്തിന്റെ ക്യാബിൻ എസിയിൽ സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു. എന്നാൽ അടിയന്തര ലാൻഡിംഗ് അല്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സാങ്കേതിക പിഴവ് കണക്കിലെടുത്ത് മുൻകരുതൽ നടപടിയായാണ് വിമാനം ലാൻഡിംഗ് നടത്തിയത്. ഉച്ചയ്ക്ക് 1.30 ഓടെ യാത്രക്കാർക്ക് ബദൽ വിമാനം ക്രമീകരിച്ചു. അതുവരെ യാത്രക്കാർക്ക് ഭക്ഷണം, വെള്ളം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.

See also  ശക്തമായ മഴ; മലപ്പുറത്ത് കലക്കൻ പുഴ നിറഞ്ഞൊഴുകുന്നു

Related Articles

Back to top button