Kerala

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിപ്പരുക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ഇടുക്കി വാഴവര വാകപ്പടിയിൽ കുളത്തപ്പാറ സുനിൽകുമാറാണ്(46) പിടിയിലായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാൾ ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ കട്ടപ്പന പോലീസാണ് പിടികൂടിയത്.

കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ യുവതിയെ നാട്ടുകാരാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ വയറിനാണ് കുത്തേറ്റത്.

നില ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവതി ചികിത്സയിൽ തുടരുകയാണ്.

See also  ആര്യനാട് ബിവറേജസില്‍ വന്‍ കവര്‍ച്ച; 30,000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി; കവര്‍ച്ചയ്ക്ക് നടത്തിയത് നാലംഗ സംഘം

Related Articles

Back to top button