Kerala

സാധാരണക്കാരന്റെ വേദന അറിഞ്ഞയാളാണ് വിഎസ്; ചരിത്രത്തിന്റെ ഒരു താൾ മറിഞ്ഞുവെന്ന് ബെന്യാമിൻ

വിഎസിന്റെ വിയോഗത്തോടെ ചരിത്രത്തിന്റെ ഒരു താൾ മറിക്കുകയാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. എഴുത്തുകാരേക്കാൾ സാധാരണക്കാരന്റെ വേദന അറിയാൻ പൊതുപ്രവർത്തകന് കഴിയും. വിഎസിന് അത് കഴിഞ്ഞു. ഒരു കാലത്ത് നിരോധിക്കപ്പെട്ട ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് അവരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് അവരുടെ മനസിൽ ഇടം നേടിയെടുത്ത പ്രസ്ഥാനത്തിന്റെ മുന്നിൽ നിന്നയാളാണ് വി എസ് എന്നും ബെന്യാമിൻ പറഞ്ഞു

മറ്റ് സംസ്ഥാനങ്ങളെ തമ്മിൽ നോക്കുമ്പോൾ മതേതരത്വ പുരോഗമന സ്വഭാവമുള്ള കേരളത്തെ രൂപീകരിക്കുന്നതിൽ വി എസ് വഹിച്ച് പങ്ക് ഓർക്കേണ്ടതുണ്ട്. ഒരു പ്രസ്ഥാനം വളർന്ന് വന്നതിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു വിഎസ്.

വിഎസ് എന്നാൽ വലിയ സഖാവ് എന്നാണ്. ആ വാക്കിന്റെ യഥാർഥ അർഥം പഠിപ്പിച്ച നേതാവാണ് വിഎസ്. അദ്ദേഹത്തിന്റെ ഓർമകളെ പങ്കുവെക്കുമ്പോൾ ഈ ചരിത്രത്തെയാണ് ഓർക്കേണ്ടതെന്നും ബെന്യാമിൻ പറഞ്ഞു.

The post സാധാരണക്കാരന്റെ വേദന അറിഞ്ഞയാളാണ് വിഎസ്; ചരിത്രത്തിന്റെ ഒരു താൾ മറിഞ്ഞുവെന്ന് ബെന്യാമിൻ appeared first on Metro Journal Online.

See also  രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് എത്തിക്കാൻ നീക്കവുമായി ഷാഫി; ക്ലബുകളുടെയും സംഘടനകളുടെയും പരിപാടിയിൽ പങ്കെടുപ്പിക്കും

Related Articles

Back to top button