World

യുഎൻ ഭീകരവിരുദ്ധ സമിതികളുടെ തലപ്പത്ത് പാക്കിസ്ഥാൻ; വാൻസിനോട് അതൃപ്തി അറിയിച്ച് ഇന്ത്യൻ സംഘം

ഓപറേഷൻ സിന്ദൂർ വിശദീകരിക്കാനായി വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘം യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നേരം നീണ്ടുനിന്നു. യുഎന്നിലെ മൂന്ന് ഭീകരവിരുദ്ധ സമിതികളുടെ തലപ്പത്ത് പാക്കിസ്ഥാൻ എത്തിയതിലുള്ള ഇന്ത്യയുടെ അതൃപ്തി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം വാൻസിനെ അറിയിച്ചു

ഭീകര വിരുദ്ധ സമിതിയുടെ സഹഅധ്യക്ഷ സ്ഥാനം അടക്കം പാക്കിസ്ഥാന് കിട്ടിയതിലാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. സുരക്ഷാ സമിതി അംഗരാജ്യങ്ങളെയും ഇന്ത്യ ആശങ്ക അറിയിക്കും. ഭീകരവാദത്തിനെതിരെ സഹകരിക്കുമെന്ന് വാൻസ് വ്യക്തമാക്കിയതായി ശശി തരൂർ പ്രതികരിച്ചു

പാക്കിസ്ഥാനുമായുള്ള പ്രശ്‌നപരിഹാരത്തിന് യുഎസ് മധ്യസ്ഥത വേണ്ടെന്ന ഇന്ത്യയുടെ നിലപാട് ജെഡി വാൻസിനെ അറിയിച്ചു. വാൻസിന് ഇന്ത്യയുടെ കാഴ്ചപ്പാട് മനസിലായെന്നും തരൂർ പറഞ്ഞു.

See also  ഗാസ വെടിനിർത്തൽ ഉടമ്പടിക്ക് ഈ ആഴ്ച സാധ്യതയുണ്ടെന്ന് ട്രംപ്

Related Articles

Back to top button