Kerala

പാലക്കാട് ദേശീയപാതയിൽ റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസയാണ്(63) മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കുഴിയിൽ വീണാണ് അപകടം

കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയിൽ വീണ് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മണ്ണാർക്കാട് പോയി തിരികെ വരുമ്പോഴാണ് ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്.

The post പാലക്കാട് ദേശീയപാതയിൽ റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു appeared first on Metro Journal Online.

See also  ഇവര് എല്ലാരും കാറില്‍ പോകുന്നത് എന്തിനാ..; ഗതാഗതം സ്തംഭിപ്പിച്ച് സമ്മേളനം നടത്തുന്നതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍

Related Articles

Back to top button