Kerala

കാരപ്പറമ്പിൽ കാർ കനാലിലേക്ക് മറിഞ്ഞു; സ്ത്രീയും കുട്ടിയും ആശുപത്രിയിൽ

കോഴിക്കോട്: കാരപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് വൈകീട്ടാണ് സംഭവം. എതിർവശത്തു നിന്ന് വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം കനാലിലേക്ക് പതിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ അറിയിച്ചു.

കാറിൽ ഒരു സ്ത്രീയും കുട്ടിയുമാണ് ഉണ്ടായിരുന്നത്. അപകടം കണ്ടയുടനെ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയും പരുക്കേറ്റവരെ ഉടൻതന്നെ ആംബുലൻസിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പരുക്കേറ്റവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനാലിൽ നിന്ന് കാർ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

The post കാരപ്പറമ്പിൽ കാർ കനാലിലേക്ക് മറിഞ്ഞു; സ്ത്രീയും കുട്ടിയും ആശുപത്രിയിൽ appeared first on Metro Journal Online.

See also  ദലിത് യുവതിക്കെതിരായ വ്യാജ മോഷണക്കേസ്; എതിർ കക്ഷികൾക്കെതിരെ കേസെടുക്കാൻ ഉത്തരവ്

Related Articles

Back to top button