Kerala

ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കിൽ ഹോർഡിംഗ്‌സ് അടിക്കാമായിരുന്നല്ലോ: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഹോട്ടലിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറി പരിശോധിച്ച പോലീസ് നടപടിക്കെതിരെ വിമർശനം തുടർന്ന് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പോലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്ന് കൊടുത്തു. ഭർത്താവിനൊപ്പം താമസിച്ചതിനാൽ ബിന്ദു കൃഷ്ണയും മുറി തുറന്ന് നൽകി

എന്നാൽ ഷാനിമോൾ ഉസ്മാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഷാനിമോളുടെ മുറിയിലേക്ക് രാത്രി പന്ത്രണ്ടരയാകുമ്പോൾ നാല് പുരുഷ പോലീസുകാർ ചെന്നു. മുറി പരിശോധിക്കണം എന്ന് പറഞ്ഞപ്പോൾ വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാകൂ എന്നാണ് ഷാനിമോൾ പറഞ്ഞത്

അവർ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് വനിതാ പോലീസുകാർ വന്ന് നടത്തിയ പരിശോധനയിൽ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ഇവിടെ ഏറ്റവും കുറവ് ഫ്‌ളക്‌സുകൾ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കിൽ അതുപയോഗിച്ച് ഹോർഡിംഗ്‌സ് അടിച്ചാൽ മതിയായിരുന്നല്ലോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

See also  കേന്ദ്രസർക്കാർ പാനലിൽ ചാണ്ടി ഉമ്മൻ ഉൾപ്പെട്ടത് അഭിഭാഷകനെന്ന നിലയിലെ അംഗീകാരം: കെ സുധാകരൻ

Related Articles

Back to top button