Kerala

സ്‌കൂൾ സമയമാറ്റം: തർക്കങ്ങൾ പരിഹരിക്കാൻ മതസംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും

സ്‌കൂൾ സമയമാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും. സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 9.45 മുതൽ 4.15 വരെ സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

ഹൈക്കോടതി നിർദേശപ്രകാരമാണ് സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇക്കാര്യം മതസംഘടനകളോട് സർക്കാർ വിശദീകരിക്കും. മതസംഘടനകൾക്ക് സർക്കാർ വൈകരുതെന്നും സമയമാറ്റം വേണ്ടെന്ന് വെച്ചാൽ സമരം നടത്തുമെന്നും ബിജെപി അറിയിച്ചു.

എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കാൻ കഴിഞ്ഞ മാസമാണ് സർക്കാർ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമായി പ്രവർത്തന സമയം 15 മിനിറ്റ് വീതമാണ് വർധിപ്പിച്ചത്.

The post സ്‌കൂൾ സമയമാറ്റം: തർക്കങ്ങൾ പരിഹരിക്കാൻ മതസംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും appeared first on Metro Journal Online.

See also  ജിസ്‌മോളുടെയും മക്കളുടെയും മരണം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

Related Articles

Back to top button