Kerala

പൂച്ച കുറുകെ ചാടിയതോടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി(32)യാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ദേശീയപാത 66ൽ വെച്ചായിരുന്നു അപകടം. ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ പൂച്ച കുറുകെ ചാടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് സുമി തെറിച്ച് വീഴുകയുമായിരുന്നു.

തലയ്ക്ക് പരുക്കേറ്റ സുമിയെ ഉടനെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ട് മക്കളുണ്ട്, അവിനാശ്, അമൃതേശ്‌

See also  ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി

Related Articles

Back to top button