Movies

ഡാബ്‌സിയുടെ വോയ്‌സ് പോരാ; ഉണ്ണി മുകന്ദന്‍ ചിത്രത്തിലെ പാട്ടില്‍ നിന്ന് ഗായകനെ മാറ്റി; ഒടുവിൽ പാടിയത് കിടിലൻ ഗായകൻ

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിലെ ഗാനത്തില്‍ നിന്ന് പ്രമുഖ റാപ്പ് ഗായകന്‍ ഡാബ്‌സിയെ മാറ്റി. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോയെന്ന സിനിമയുടെ കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസായ ആദ്യ ഗാനത്തില്‍ നിന്നാണ് ഡാബ്‌സിയെ നീക്കിയത്. ഗാനം വയലന്‍സ് അധികമായതിനാല്‍ യൂട്യൂബ് പിന്‍വലിച്ചിരുന്നു. ഇതിന് മുമ്പ് ഗാനത്തിലെ ഡാബ്‌സിയുടെ വോയ്‌സിനെതിരെ സിനിമാ, ഗാനാസ്വാദകര്‍ വ്യാപകമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗാംഭീര്യമുള്ള ശബ്ദമാണ് ഈ ഗാനത്തിന് ആവശ്യമെന്നും ഇതില്‍ ഡാബ്‌സിയുടെ ശബ്ദം യോജിക്കുന്നില്ലെന്നുമായിരുന്നു ഒരുകൂട്ടര്‍ വാദിച്ചത്്.

രവി ബസ്രൂര്‍ സംഗീതം പകര്‍ന്ന ഗാനം ആദ്യം ആലപിച്ചിരുന്നത് ഡാബ്സിയായിരുന്നു. എന്നാല്‍, വിമര്‍ശനം കടുത്തതോടെ കെ ജി എഫ് ഫെയിം സന്തോഷ് വെങ്കിയുടെ ശബ്ദം ഉള്‍ക്കൊള്ളിച്ചാണ് പുതിയ പാട്ട് റിലീസ് ചെയ്തിരിക്കുന്നത്.

കെ ജി എഫിലെ ധീര ധീര എന്ന ഗാനത്തിലൂടെ ഫെയിം ആയ ഗായകനെയാണ് ബ്ലഡിലെ ഗാനം പാടാനായി തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ഗായകനെ മാറ്റിയ മാര്‍ക്കോ ടീമിനെ പിന്തുണച്ച് നിരവധി പേരാണ് യൂട്യൂബില്‍ കമന്റിട്ടത്.

ഇപ്പോഴാണ് വരികളുടെ ആ ഫീല്‍ കിട്ടിയത്. ജസ്റ്റ് ഹിയര്‍ ദാറ്റ് രക്ഷക്കിനിയൊരാള്‍ സത്യം പറഞ്ഞാല്‍ ഇപ്പോഴാണ് വരികള്‍ ശരിക്ക് മനസ്സിലായത്. ഇങ്ങനെയാണ് ഒരുകമന്റ്.

പൊതുജനങ്ങളുടെ അഭിപ്രായം ശ്രദ്ധിച്ച ടീം മാര്‍ക്കോ????. ഇങ്ങനെ ഒരു കെയര്‍ കൊണ്ട് സൂപ്പര്‍ഹിറ്റ് ഉറപ്പാണ്. എന്ന് മറ്റൊരാളും പ്രതികരിച്ചു.

The post ഡാബ്‌സിയുടെ വോയ്‌സ് പോരാ; ഉണ്ണി മുകന്ദന്‍ ചിത്രത്തിലെ പാട്ടില്‍ നിന്ന് ഗായകനെ മാറ്റി; ഒടുവിൽ പാടിയത് കിടിലൻ ഗായകൻ appeared first on Metro Journal Online.

See also  ഐശ്വര്യ റായിക്ക് ഇനിയുമൊരു കുഞ്ഞുണ്ടാകുമോ..: ചോദ്യ കർത്താവിനെ കൊണ്ട് കാല് പിടിപ്പിച്ച് അഭിഷേക് ബച്ചൻ

Related Articles

Back to top button