Kerala
തിരുവനന്തപുരം ആര്യങ്കോട് 47കാരനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആര്യങ്കോട് മധ്യവയസ്‌കനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ഡപത്തിൻ കടവിൽ ശ്രീകാന്തിനെയാണ്(47) മരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചിൽ റോഡിൽ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇയാളെ കണ്ടെത്തിയത്.
ഇന്നലെ രാത്രി 8 മണിയോടെ വീടിന് പുറത്തേക്ക് പോയതായിരുന്നു ശ്രീകാന്ത്. രാവിലെ വഴിയാത്രക്കാരാണ് കുഴിയിൽ ഒരാളുടെ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് പ്രദേശവാസിയായ ശ്രീകാന്താണ് മരിച്ചതെന്ന് വ്യക്തമായത്. ആര്യങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post തിരുവനന്തപുരം ആര്യങ്കോട് 47കാരനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.