Gulf

പലസ്തീനുള്ള പിന്തുണയും സഹായവും തുടരുമെന്ന് യുഎഇ

അബുദാബി: രാജ്യവും പലസ്തീന് നല്‍കുന്ന പിന്തുണയും സഹായവും തുടരുമെന്ന് യുഎഇ അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് യുഎഇ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഓപറേഷന്‍ ഷിവല്‍റസ് നൈറ്റിന്റെ ഭാഗമാണ് ഗാസലിയെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് സഹായം എത്തിക്കുന്നത്.

ഗാസ മുനമ്പിലേക്കു അവസാനമായി 25 ലോറികളിലായി 309 മെട്രിക് ടണ്‍ അവശ്യവസ്തുക്കളാണ് എത്തിച്ചത്. മരുന്നും വസ്ത്രങ്ങളും ശൈത്യകാല ഉപകരണങ്ങളും ടെന്റുകളുമെല്ലാം ഗാസയിലേക്ക് അയച്ച വസ്തുക്കളില്‍ ഉള്‍പ്പെടുമെന്ന് യുഎഇ റിലീഫ് മിഷന്‍ മേധാവി ഹമദ് അല്‍ നിയാദി വ്യക്തമാക്കി. പലസ്തീന്‍ ജനതക്ക് ഭക്ഷണം ലഭ്യമാക്കാന്‍ സമൂഹ അടുക്കളകളും ബേക്കറികളും ആരംഭിക്കും. ജനങ്ങള്‍ക്കുള്ള ഭക്ഷണ വിതരണം കൂടുതല്‍ ഊര്‍ജിതമാക്കും. കുടിവെള്ള പൈപ്പ് ലൈനുകളുടെ അറ്റകുറ്റ പണികളും അഴുക്കുചാലുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും യുഎഇ നടത്തുമെന്നും അല്‍ നിയാദി പറഞ്ഞു.

See also  ദുബൈയില്‍നിന്നും റിയാദിലേക്കു പറക്കാന്‍ 239 ദിര്‍ഹത്തിന് ടിക്കറ്റുമായി ഫ്‌ളൈനാസ്

Related Articles

Back to top button