Kerala

തട്ടിക്കൊണ്ടുപോകൽ കേസ്; കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യാപേക്ഷ നൽകി

തട്ടിക്കൊണ്ടു പോകൽ കേസിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യഹർജി നൽകി. ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിലാണ് കേസ്

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണകുമാറും ദിയയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. എന്നാൽ ആരെയും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളെന്ന് കൃഷ്ണകുമാർ പറഞ്ഞു

ജീവനക്കാരികൾ പറഞ്ഞത് മുഴുവൻ അവർക്കെതിരെ തിരിഞ്ഞു കുത്തും. പണം അപഹരിച്ചവരുടെ ജീവിത സാഹചര്യം മാറി. കേസുമായി ബന്ധപ്പെട്ട് ആരും രാഷ്ട്രീയം കലർത്തരുതെന്നും കൃഷ്ണകുമാർ പറഞ്ഞു

The post തട്ടിക്കൊണ്ടുപോകൽ കേസ്; കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യാപേക്ഷ നൽകി appeared first on Metro Journal Online.

See also  ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം

Related Articles

Back to top button