World

പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ പൗരന്മാർക്ക് യുഎസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

പാക്കിസ്ഥാനികൾക്കും അഫ്ഗാനികൾക്കും യുഎസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയേക്കും. ഇതുസംബന്ധിച്ച ഉത്തരവ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച പുറത്തിറക്കിയേക്കുമെന്നു റിപ്പോർട്ട്. സുരക്ഷാ കാരണങ്ങൾ ചുമത്തിയാകും നടപടി.

പ്രസിഡന്‍റായുള്ള ആദ്യ ടേമിൽ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ ഉൾപ്പെടെ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് ട്രംപ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.

2018ൽ ഇതു യുഎസ് സുപ്രീം കോടതി ശരിവച്ചെങ്കിലും പിന്നീടു വന്ന ജോ ബൈഡൻ ഭരണകൂടം വിലക്ക് നീക്കി. ട്രംപിന്‍റെ നീക്കം യുഎസിലുള്ള ആയിരക്കണക്കിന് അഫ്ഗാൻ അഭയാർഥികൾക്കും തിരിച്ചടിയാകും.

The post പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ പൗരന്മാർക്ക് യുഎസിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട് appeared first on Metro Journal Online.

See also  ഈജിപ്തിന് എഐഎം-120 അഡ്വാൻസ് റേഞ്ച് മിസൈലുകൾ വാങ്ങാൻ അനുമതിയായി

Related Articles

Back to top button