Kerala

ദിവ്യയെ കൊലപ്പെടുത്തിയത് നൈലോൺ ചരട് മുറുക്കി; നിർണായകമായത് കഴുത്തിലെ പാട്

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോന്റെ(49) അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞുമോന്റെ ഭാര്യ ദിവ്യയാണ്(35) കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്ന് നൈലോൺ ചരട് കഴുത്തിൽ മുറുക്കിയാണ് ദിവ്യയെ കുഞ്ഞുമോൻ കൊലപ്പെടുത്തിയത്

ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുഞ്ഞുമോനെ ഇന്നലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ചരട് വീടിന് സമീപത്തെ കുളത്തിൽ നിന്നും കണ്ടെത്തി. ശനിയാഴ്ച കടുത്ത പനിയെ തുടർന്ന് ഗുളിക കഴിച്ച ശേഷം ദിവ്യ മരിച്ചെന്നാണ് കുഞ്ഞുമോൻ പറഞ്ഞിരുന്നത്

ഇൻക്വസ്റ്റ് നടത്തുന്നതിനിടെ ദിവ്യയുടെ കഴുത്തിൽ പാട് കണ്ടതോടെയാണ് പോലീസിന് സംശയം തോന്നിയത്. തുടർന്ന് കുഞ്ഞുമോനെ ചോദ്യം ചെയ്യുകയും ഇയാൾ കുറ്റം സമ്മതിക്കുകയുമായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി നൽകിയ മൊഴി

The post ദിവ്യയെ കൊലപ്പെടുത്തിയത് നൈലോൺ ചരട് മുറുക്കി; നിർണായകമായത് കഴുത്തിലെ പാട് appeared first on Metro Journal Online.

See also  കാഫിർ സ്‌ക്രീൻ ഷോട്ട് കേസ്: അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും

Related Articles

Back to top button