Kerala

വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾ

റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്.

കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്റെ സാധ്യതകൾ എന്ന നിലയിലാണ് ഇത് ഉൾപ്പെടുത്തിയത്. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയ സംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ട് ഉൾപ്പെടുത്തി.

അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിന്റെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ഭൂമി ഞാൻ വാഴുന്നിടം… എന്ന വേടന്റെ പാട്ടും മൈക്കിൾ ജാക്‌സന്റെ ദി ഡോണ്ട് കെയർ അസ് എന്ന പാട്ടുമായാണ് താരതമ്യ പഠനം. രണ്ട് പാട്ടുകളുടെയും വീഡിയോ ലിങ്കാണ് നൽകിയിട്ടുള്ളത്.

See also  യൂട്യൂബ് വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജൻ സ്‌കറിയക്കെതിരെ കേസ്

Related Articles

Back to top button