Kerala

ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്രമുണ്ട്, പ്രസ്ഥാനം കൂടെ നിൽക്കും: സൈബർ ആക്രമണത്തിൽ ഉമാ തോമസ്

രാഹുൽ മാങ്കൂട്ടത്തിൽ അനുയായികളിൽ നിന്ന് നേരിടുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമ തോമസ് എംഎൽഎ. ജനാധിപത്യ നാട് അല്ലേ ഇത്. എന്റെ പ്രസ്ഥാനം ഒപ്പം നിൽക്കുമെന്നാണ് വിശ്വാസം. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായത്തിൽ ഞാൻ കൈ കടത്തുന്നില്ല. രാഹുലിനെതിരെ ഇന്നലെ പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ലെന്നും ഉമ തോമസ് പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കഴിഞ്ഞ ദിവസം ഉമ തോമസ് ആവശ്യപ്പെട്ടിരുന്നു. രാഹുൽ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ യോഗ്യനല്ല. പുറത്താക്കാനുള്ള ആർജവം കോൺഗ്രസ് നേതാക്കൾ കാണിക്കണം. രാഹുലിനെതിരെ പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

ജനങ്ങൾ തെരഞ്ഞെടുത്താണ് എംഎൽഎ സ്ഥാനത്ത് എത്തിയത്. ഒന്നിനു പുറകേ ഒന്നായി ആരോപണങ്ങൾ ഉയരുമ്പോൾ ധാർമികമായ ഉത്തരവാദിത്തത്തോടെ രാജി വച്ച് മാറിനിൽക്കണം എന്നുതന്നെയാണ് അഭിപ്രായം. ഇതിന് പിന്നാലെയാണ് രാഹുൽ, ഷാഫി പറമ്പിൽ അനുയായികൾ ഉമ തോമസിനെതിരെ സൈബർ ആക്രമണം തുടങ്ങിയത്.

The post ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്രമുണ്ട്, പ്രസ്ഥാനം കൂടെ നിൽക്കും: സൈബർ ആക്രമണത്തിൽ ഉമാ തോമസ് appeared first on Metro Journal Online.

See also  ഇന്ന് മുതൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button