Kerala

കോന്നി കല്ലേലിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികന് പരുക്ക്

കോന്നി കല്ലേലിയിൽ ബൈക്ക് യാത്രക്കാരന് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു. കല്ലേലി എസ്റ്റേറ്റ് ജീവനക്കാരനായ വിദ്യാധരനാണ് പരുക്കേറ്റത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.

അരുവാപ്പുലത്തെ വീട്ടിൽ നിന്നും എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയാണ് കാട്ടാന ആക്രമിച്ചത്. ആന ബൈക്കിന് നേർക്ക് പാഞ്ഞു വരികയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ആന ഏറെ ദൂരം പിന്തുടർന്നതായി വിദ്യാധരൻ പറഞ്ഞു.

ഓട്ടത്തിനിടെ വിദ്യാധരന് വീണു പരുക്കേറ്റു. വീഴ്ചയിൽ കൈകൾക്ക് പൊട്ടലുണ്ട്. കല്ലേലി റോഡിൽ കാട്ടാനകളുടെ ആക്രമണം പതിവാകുകയാണ്.

See also  മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

Related Articles

Back to top button