കപ്പൽ തീപിടിത്തം: ജീവനക്കാരെ തീരത്ത് എത്തിച്ച് ഉടൻ ചികിത്സ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം

കോഴിക്കോട് തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ ജീവനക്കാരെ കേരളാ തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശം. എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്കാണ് നിർദേശം നൽകിയത്. കടലിൽ വീണ കണ്ടെയ്‌നറുകളിൽ എന്തൊക്കെയാണ് ഉള്ളതെന്നും വ്യക്തതയില്ല
തീപിടിത്തത്തിന് പിന്നാലെ കപ്പലിലെ 50 കണ്ടെയ്‌നറുകളാണ് കടലിൽ വീണത്. 650ഓളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വാൻഹായ് 503 ചരക്കുകപ്പലിലാാണ് തീപിടിത്തമുണ്ടായത്
കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ട്. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്
തീപിടിത്തത്തെ തുടർന്ന് കപ്പലിലുള്ള 18 പേർ കടലിൽ ചാടിയെന്നാണ് വിവരം. 22 പേർ കപ്പലിൽ തന്നെയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. കേരളാ തീരത്തിന് 120 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.
ചൈന, മ്യാൻമർ, ഇന്തോനേഷ്യ, തായ്‌ലാൻഡ് പൗരൻമാരാണ് ജീവനക്കാരിൽ ഏറെയും. പല ജീവനക്കാർക്കും പൊള്ളലേറ്റതായാണ് വിവരം. ഇവരെ എത്രയും പെട്ടെന്ന് തീരത്ത് എത്തിച്ച് ചികിത്സ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.
The post കപ്പൽ തീപിടിത്തം: ജീവനക്കാരെ തീരത്ത് എത്തിച്ച് ഉടൻ ചികിത്സ നൽകാൻ മുഖ്യമന്ത്രിയുടെ നിർദേശം appeared first on Metro Journal Online.