Kerala

കോഴിക്കോട് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകൾ കടലിൽ വീണു, 18 ജീവനക്കാർ കടലിൽ ചാടി

കോഴിക്കോട് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു. തീപിടിത്തത്തിന് പിന്നാലെ കപ്പലിലെ 50 കണ്ടെയ്‌നറുകൾ കടലിൽ വീണു. 650ഓളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വാൻഹായ് 503 ചരക്കുകപ്പലിലാാണ് തീപിടിത്തമുണ്ടായത്

കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. കപ്പലിൽ 40 ജീവനക്കാരുണ്ട്. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്

തീപിടിത്തത്തെ തുടർന്ന് കപ്പലിലുള്ള 18 പേർ കടലിൽ ചാടിയെന്നാണ് വിവരം. 22 പേർ കപ്പലിൽ തന്നെയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. കേരളാ തീരത്തിന് 120 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.

The post കോഴിക്കോട് തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചു; കണ്ടെയ്‌നറുകൾ കടലിൽ വീണു, 18 ജീവനക്കാർ കടലിൽ ചാടി appeared first on Metro Journal Online.

See also  ആർഎസ്എസ് പ്രവർത്തകരെ വിശുദ്ധരായി പ്രഖ്യാപിച്ച് ഔസേപ്പച്ചൻ

Related Articles

Back to top button