Kerala
ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി; നടി ദിവ്യ സുരേഷിന്റെ കാർ പിടിച്ചെടുത്തു

ബൈക്ക് യാത്രികരായ മൂന്ന് പേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഈ മാസം 4ന് പുലർച്ചെയായിരുന്നു സംഭവം. ബൈതരായണപുരയിലെ നിത്യ ഹോട്ടലിന് സമീപത്തായിരുന്നു അപകടം
അമിത വേഗതയിലെത്തിയ കാർ ബൈക്ക് യാത്രികരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പാഞ്ഞു പോകുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്കും ഗുരുതരമായി പരുക്കേറ്റു
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞതും ഇത് നടിയുടേതാണെന്ന് വ്യക്തമായതും. അപകട സമയത്ത് വാഹനം ഓടിച്ചത് ദിവ്യയാണെന്നും തിരിച്ചറിഞ്ഞു. കാർ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.



