Kerala

കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി എസ് കിരൺ (14) ആണ് മരിച്ചത്. വീട്ടിനുള്ളിൽ കളിക്കുന്നതിനിടെയാണ് സംഭവം.

തുണിയിടുന്ന അയയിൽ തോർത്ത് കെട്ടിയാടുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാതാവ് റോഷ്നി കുളിക്കുന്നതിനിടെയാണ് സംഭവം. ഉടനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

തിടനാട് അമ്പാറനിരപ്പേലിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. ഭരണങ്ങാനം സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.

The post കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി ഒമ്പതാം ക്ലാസ് വിദ്യാർഥി മരിച്ചു appeared first on Metro Journal Online.

See also  ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച

Related Articles

Back to top button