Kerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ അക്ഷയ്(25) ആണ് അറസ്റ്റിലായത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോകുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലായിരുന്നു. ഇതുവഴിയാണ് ഇവർ പരിചയപ്പെട്ടത്

യുവതിയുമായി പ്രണയത്തിലാകുകയും അക്ഷയ് വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. തുടർന്ന് ലോഡ്ജിലേക്ക് ജൂലൈ 17ന് വിളിച്ചുവരുത്തി പീഡിപ്പിച്ചു. ഒരു പാനീയം നൽകി മയക്കിയ ശേഷമാണ് പീഡനമെന്ന് യുവതി പരാതിയിൽ പറയുന്നു. ഇതിന് ശേഷമാണ് യുവാവിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ടെന്ന് യുവതി മനസ്സിലാക്കിയത്

ഇത് ചോദ്യം ചെയ്തതോടെ അക്ഷയ് യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. അക്ഷയ് പോക്‌സോ കേസ് അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്‌

See also  ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 25 ലിറ്റർ പാൽ മോഷ്ടിച്ചു; ജീവനക്കാരൻ പിടിയിൽ

Related Articles

Back to top button