Kerala

കണ്ണീർ തിങ്കൾ: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ നാല് മരണം

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. തൃശ്ശൂർ നെല്ലായിയിൽ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. കൈപ്പമംഗലം സ്വദേശി ഭരത്, തിരുവനന്തപുരം സ്വദേശി ഉത്തരേജ് എന്നിവരാണ് മരിച്ചത്

നെല്ലായി ജംഗ്ഷനിൽ പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കണ്ണൂർ ചെറുകുന്നിൽ ബൊലേറോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏഴോം മേലതിയടം സ്വദേശി സജിത് ബാബുവാണ് മരിച്ചത്

കോട്ടയം രാമപുരത്തിന് സമീപം ചെറുകുറിഞ്ഞിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പത്തനാട് സ്വദേശി സുജിത്താണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു.

See also  കോയമ്പത്തൂരിൽ മലയാളി സൈനികോദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ച നിലയിൽ

Related Articles

Back to top button