Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 56,720 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7090 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില ഇടിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞാഴ്ചയോടെ വീണ്ടും വില തിരിച്ചുകയറുന്നതാണ് കണ്ടത്.

ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങളാണ് ഇന്ത്യയിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 96 രൂപയിൽ തുടരുകയാണ്.

The post സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു appeared first on Metro Journal Online.

See also  Will Anwar prove his strength in Palakkad; Road show tonight

Related Articles

Back to top button