Kerala

കാസർകോട് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ചു; 48കാരനായ പിതാവ് അറസ്റ്റിൽ

കാസർകോട് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഹോസ്ദുർഗ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുടക് സ്വദേശിയായ 48കാരനാണ് അറസ്റ്റിലായത്. ഭാര്യക്കും മക്കൾക്കുമൊപ്പം വാടക വീട്ടിലായിരുന്നു പ്രതി താമസിച്ചിരുന്നത്.

ഒരു മാസം മുമ്പ് ഇയാൾ വിദേശത്തേക്ക് പോയിരുന്നു. പിതാവാണ് പ്രതിയെന്ന് കണ്ടെത്തിയതോടെ പോലീസ് ഇയാളെ നാട്ടിലേക്ക് വരുത്തുകയായിരുന്നു. മംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രതി ട്രെയിനിൽ കാസർകോടേക്ക് വരുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.

ഒരാഴ്ച മുമ്പാണ് 15കാരി വീട്ടിൽ പ്രസവിച്ചത്. അമിത രക്തസ്രാവത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചപ്പോഴാണ് വിവരം പുറത്താകുന്നത്. കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുത്തെങ്കിലും പ്രതിയാരാണെന്ന് ഇരുവരും പറഞ്ഞിരുന്നില്ല. തുടർന്ന് അന്വേഷണത്തിലാണഅ പിതാവാണ് പ്രതിയെന്ന് വ്യക്തമായത്.

See also  പോലീസ് അന്വേഷണത്തിൽ വിശ്വാസമെന്ന് നവീൻ ബാബുവിന്റെ കുടുംബം

Related Articles

Back to top button