Kerala

നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ഊതുട്ടുകാല സ്വദേശി പ്രതിഭയാണ് മരിച്ചത്. നെയ്യാറ്റിൻകര ജിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർഥിനിയാണ്. ക്ലാസിൽ സ്വന്തമായി സുഹൃത്തുക്കളില്ലെന്ന വിഷമം മകൾ പറഞ്ഞിരുന്നതായി അമ്മ പ്രീത പ്രതികരിച്ചു

ഇടയ്ക്ക് മൂന്ന് ദിവസം കുട്ടി സ്‌കൂളിൽ എത്തിയിരുന്നില്ല. അധ്യാപകർ വിളിച്ചു പറഞ്ഞപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും പ്രീത പറഞ്ഞു. സഹപാഠികൾ സംസാരിക്കുമെങ്കിലും സുഹൃത്തുക്കളായി ആരുമില്ലെന്ന് പ്രതിഭ പറഞ്ഞിരുന്നു

സുഹൃത്തുക്കളില്ലാത്തതിനാൽ സ്‌കൂളിൽ പോകാൻ കഴിയുന്നില്ലെന്നും മകൾ പറഞ്ഞതായി പ്രീത പറഞ്ഞു. പത്താംക്ലാസ് വരെ നെല്ലിമൂട് സ്‌കൂളിലാണ് പ്രതിഭ പഠിച്ചിരുന്നത്. കുട്ടിയുടെ താത്പര്യപ്രകാരമാണ് നെയ്യാറ്റിൻകര സ്‌കൂളിൽ ചേർന്നത്. അതേസമയം പ്രതിഭയെ സ്‌കൂളിൽ ആരും ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് അധ്യാപകർ അറിയിച്ചു.

The post നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ appeared first on Metro Journal Online.

See also  ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

Related Articles

Back to top button