Sports

രോഹിതിനും ശ്രേയസ്സിനും അർധസെഞ്ച്വറി, ഇന്ത്യക്ക് 264 റൺസ്; ഓസീസിന്റെ രണ്ട് വിക്കറ്റുകൾ വീണു

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്ര് ചെയ്ത ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും ശ്രേയസ് അയ്യരുടെയും പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ടോസ് നേടിയ ഓസീസ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഏഴാം ഓവറിലെ ആദ്യ പന്തിൽ ഇന്ത്യക്ക് നായകൻ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. ഗിൽ 9 റൺസിന് വീണു. ഇതേ ഓവറിലെ അഞ്ചാം പന്തിൽ വിരാട് കോഹ്ലി പൂജ്യത്തിനും പുറത്തായതോടെ ഇന്ത്യ 17ന് 2 വിക്കറ്റ് എന്ന നിലയിലേക്ക് വീണു. തുടർന്ന് ക്രീസിലൊന്നിച്ച രോഹിതും ശ്രേയസും പതിയെ സ്‌കോർ ഉയർത്തുകയായിരുന്നു

ആദ്യം ഇഴഞ്ഞുനീങ്ങിയെങ്കിലും പിന്നീട് ഇരുവരും ചേർന്ന് ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 118 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 73 റൺസെടുത്ത രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 135ൽ എത്തിയിരുന്നു. തൊട്ടുപിന്നാലെ 61 റൺസെടുത്ത ശ്രേയസും വീണു

കെഎൽ രാഹുൽ 11 റൺസിന് പുറത്തായി. പിന്നീട് അക്‌സർ പട്ടേൽ നടത്തിയ പ്രകടനമാണ് ഇന്ത്യൻ സ്‌കോർ 200 കടത്തിയത്. അക്‌സർ 44 റൺസെടുത്തു. അവസാന ഓവറുകളിൽ 24 റൺസെടുത്ത ഹർഷിത് റാണയും 13 റൺസെടുത്ത അർഷ്ദീപ് സിംഗും ചേർന്ന് സ്‌കോർ 264 വരെ എത്തിക്കുകയായിരുന്നു

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 14 ഓവർ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലാണ്. 11 റൺസെടുത്ത നായകൻ മിച്ചൽ മാർഷിനെ അർഷ്ദീപ് സിംഗും 28 റൺസെടുത്ത ട്രാവിസ് ഹെഡിനെ ഹർഷിത് റാണയും പുറത്താക്കി. 18 റൺസുമായി മാത്യു സ്‌കോട്ടും 7 റൺസുമായി മാറ്റ് റൻഷോയുമാണ് ക്രീസിൽ
 

See also  ലോർഡ്‌സിൽ വിജയം ആര്‍ക്കൊപ്പം: അവസാന ദിനം ഇന്ത്യക്ക് വേണ്ടത് 135 റൺസ്, കയ്യിലുള്ളത് ആറ് വിക്കറ്റ്

Related Articles

Back to top button